പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു
രാജ്യത്ത് വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയും കൂടി. 127 ദിവസത്തിനു ശേഷമാണ് പെട്രോളിനും ഡീസലിനും വില പരിഷ്കരിക്കുന്നത്.
കൊച്ചിയിൽ തിങ്കളാഴ്ച 104.17 രൂപയായിരുന്ന പെട്രോളിന് 87 പൈസ കൂടി 105.04 രൂപയായി.
ഡീസലിന് 91.42-ൽ നിന്ന് 85 പൈസ കൂടി 92.27-ലുമെത്തി.
കോഴിക്കോട് ഡീസൽ ലിറ്ററിന് 92.59 രൂപയും പെട്രോളിന് 105.34 രൂപയുമാണ് പുതിയ വില. ചൊവ്വാഴ്ചയോടെയാണ് ഉയർന്ന വില പ്രാബല്യത്തിൽ വരിക.
നവംബറിൽ
ദീപാവലിയോടനുബന്ധിച്ചാണ് അവസാനമായി വില പരിഷ്കരിച്ചത്. റഷ്യ-യുക്രൈൻ
സംഘർഷപശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോൾ, ഡീസൽവിലയിൽ മാറ്റം വരുത്തിയിരുന്നില്ല. നിലവിൽ 115 ഡോളറിനുമുകളിലാണ് ക്രൂഡ് ഓയിൽ വില.
Comments
Post a Comment