തൃശൂര്‍ പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
തൃശൂര്‍ : തൃശൂര്‍ പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. ആദ്യമായാണ് സര്‍ക്കാര്‍ പൂരത്തിന് ധനസഹായം നല്‍കുന്നത്.ജില്ലാ കളക്ടര്‍ക്കാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ വിപുലമായി തൃശൂര്‍ പൂരം നടത്താന്‍ അനുമതി നല്‍കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ വരുന്നതിന് മുമ്പ് നടത്തിയതുപോലെ മികച്ച രീതിയില്‍ പൂരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പൂര്‍ണ തോതില്‍ പൂരം നടത്താന്‍ സാധിച്ചിരുന്നില്ല. ഇതില്‍ പൂരപ്രേമികള്‍ നിരാശരായിരുന്നു. കഴിഞ്ഞ വര്‍ഷം ആഷോഘങ്ങളില്ലാതെ പൂരം ചടങ്ങുകള്‍ മാത്രമായാണ് നടത്തിയിരുന്നത്
Comments
Post a Comment