തീവണ്ടി എൻജിന് സമീപത്ത് നിന്ന് സെൽഫിയെടുത്താൽ 2000 രൂപ പിഴ
റെയിൽപ്പാളത്തിൽ തീവണ്ടി എൻജിന് സമീപത്ത് നിന്ന് സെൽഫിയെടുത്താൽ 2000 രൂപ പിഴ ഈടാക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
വാതിൽപ്പടിയിൽ യാത്ര ചെയ്താൽ 500 രൂപയും പിഴ ഈടാക്കും. കഴിഞ്ഞ ആഴ്ച പാളത്തിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കവേ തീവണ്ടി തട്ടി മൂന്ന് കോളേജ് വിദ്യാർഥികൾ ചെങ്കൽപ്പെട്ടിന് സമീപം മരിച്ചിരുന്നു.
Comments
Post a Comment