5-12 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ കുത്തിവെക്കാന്‍ അനുമതി നല്‍കാന്‍ ശുപാര്‍ശ

തിരുവനന്തപുരം : അഞ്ച് മുതൽ 12 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ കുത്തിവെക്കാൻ അനുമതി നൽകാൻ വിദഗ്ധ സമിതിയുടെ ശുപാർശ. ബയോളജിക്കൽ ഇ വികസിപ്പിച്ച കോർബേവാക്സ് അടിയന്തര ഉപയോഗത്തിനായി കുട്ടികൾക്ക് നൽകാൻ അനുമതി നൽകാമെന്നാണ് ശുപാർശ. തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കോർബേവാക്സ്.

12 വയസിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിൻ കുത്തിവെക്കാൻ അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തതായി പിടിഐ വാർത്താ ഏജൻസിയാണ് റിപ്പോർട്ടുചെയ്ത്. അതിനിടെ കോവാക്സിൻ 5 നും 12 നുമിടെ പ്രായമുള്ള കുട്ടികൾക്ക് കുത്തിവെക്കാൻ അനുമതി നൽകുന്നതിന് കൂടുതൽ വിവരങ്ങൾ കൈമാറാൻ ഭാരത് ബയോടെക്കിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

Comments