കെഎസ്‌ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് ഇന്ന് ശമ്ബളം കൊടുത്തേക്കും

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് ഇന്ന് ശമ്ബളം കൊടുത്തേക്കും.സര്‍ക്കാര്‍ സഹായമായ 30 കോടിയും കെഎസ്‌ആര്‍ടിസിയുടെ പക്കലുള്ള ഫണ്ടും ഇതിനായി വിനിയോഗിക്കും. ബുധനാഴ്ചയോടെ ബാങ്ക് ഡ്രാഫ്റ്റെടുത്ത് ശമ്ബള വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സിഐടിയു ആഭിമുഖ്യത്തിലുള്ള എംപ്ലോയിസ് അസോസിയേഷന്‍ ചീഫ് ഓഫിസിന് മുന്നില്‍ സത്യാഗ്രഹ സമരം തുടരുകയാണ്. ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങും. ബിഎംഎസ് ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ നടത്തും.അതേസമയം കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷന്‍റെ വൈദുതി ഭവന് മുന്നിലുള്ള അനിശ്ചിതകാല റിലേ സത്യാഗ്രഹം ഇന്നും തുടരും. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പാലക്കാട്ടായതിനാല്‍ ഇന്ന് സമവായ നീക്കം ഉണ്ടാകില്ല. സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും നേതാക്കളെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയാണെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. നാളെ വൈദ്യുതി ഭവന്‍ ഉപരോധിക്കും. ഒരു ജീവനക്കാരനെ പോലും അകത്ത് കടക്കാന്‍ അനുവദിക്കില്ല. ചെയര്‍മാന്‍റെ ഏകാധിപത്യ നടപടി അവസാനിപ്പിക്കുന്നത് വരെ സമരം തുടരുമെന്നും ഓഫിസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.ശമ്ബള പരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവിന്‍റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ സെക്രട്ടേറിയറ്റ് സമരവും ഇന്ന് മുതല്‍ ആരംഭിക്കും. ശമ്ബള കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കി ഒരു വര്‍ഷം കഴിഞ്ഞിട്ടും പരിഷ്കരണം നടപ്പിലാക്കിയിട്ടില്ലെന്നതാണ് സംഘടനകളെ ചൊടിപ്പിച്ചത്. കൂടുതല്‍ മേഖല ഓഫീസുകള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും സംഘടനകള്‍ എതിര്‍പ്പറിയിച്ചിട്ടുണ്ട്. കെഎസ്‌ഇബിക്കും, കെഎസ്‌ആര്‍ടിസിക്കും പിന്നാലെ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ കൂടി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ