ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധന തീരുമാനം ഇന്ന്
തിരുവനന്തപുരം : സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ നിരക്ക് വര്‍ധനവില്‍ ഇന്ന് തീരുമാനം. ഇത് സംബന്ധിച്ച് ഇന്ന് മന്ത്രിസഭാ യോഗം ചേരും.
ബസുകളുടെ മിനിമം യാത്രാ നിരക്ക് 10 രൂപ ആകും. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് സംബന്ധിച്ച വിഷയം പരിഗണിക്കുന്നതിന് കമ്മീഷനെ നിയമിക്കുന്ന വിഷയവും യോഗം ചര്‍ച്ച ചെയ്യും.
മിനിമം ഓട്ടോ നിരക്ക് 25 രൂപയില്‍ നിന്നും 30 ആക്കി ഉയര്‍ത്തും. ടാക്സി മിനിമം ചാര്‍ജ് ഇരുന്നൂറ് ആകും എന്നാണ് വിവരം. അതേസമയം, പുതിയ നിരക്ക് വര്‍ധന മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
അതേസമയം, തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ ഡി എഫ് യോഗത്തില്‍ ആയിരുന്നു നിരക്ക് വര്‍ധന സംബന്ധിച്ച വിഷയത്തി തീരുമാനം എടുത്തത്. ബസ് ചാര്‍ജ് മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയായാണ് വര്‍ധിപ്പിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കൂടി പരിഗണിച്ചാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരുടെ നിരക്കില്‍ വര്‍ധനവ് കൊണ്ടു വരാത്തതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു.
മിനിമം ചാര്‍ജിന് പുറമെ ഓരോ കിലോമീറ്ററിനും 1 രൂപ വീതം വര്‍ധിപ്പിച്ചു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിലവില്‍ വര്‍ധിപ്പിച്ചിട്ടില്ല. കമ്മിഷനെ വെച്ച് കൂടുതല്‍ പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞിരുന്നു. മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്ന് ബസ് ഉടമകളുടെ ആവശ്യം എല്‍ ഡി എഫ് യോഗം തള്ളിയിരുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇതിനോടകം തന്നെ തീരുമാനിച്ചിരുന്നതാണ്.
യോഗത്തില്‍ ഓട്ടോ, ടാക്സി നിരക്കും വര്‍ധിപ്പിച്ചിരുന്നു. ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാക്കി. 2 കിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള കിലോമീറ്ററിന് നിരക്ക് 15 രൂപയാണ്. ടാക്സി മിനിമം ചാര്‍ജ് 200 രൂപയാക്കി. 5 കിലോമീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു. കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍ നിന്ന് 20 രൂപയാക്കും. 1500 സിസിക്ക് മുകളില്‍ 200ല്‍ നിന്ന് 225 രൂപയാക്കി. രാത്രികാല യാത്രക്ക് നിലവിലുള്ള ചാര്‍ജ് തുടരും.
യാത്ര നിരക്കില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ സമരം നടത്തിയിരുന്നു. മിനിമം നിരക്ക് 12 രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യമാണ് ബസ് ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍, നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കും എന്ന സര്‍ക്കാര്‍ ഉറപ്പില്‍ സമരത്തില്‍ നിന്നും ബസ് ഉടമകള്‍ പിന്‍മാറുകയാണ് ഉണ്ടായത്
Comments
Post a Comment