കൊട്ടിയൂർ വൈശാഖ മഹോത്സവം ഹരിത ഉത്സവമാക്കി നടത്തും

കൊട്ടിയൂർ : കൊട്ടിയൂർ പഞ്ചായത്തും ഹരിതകേരളമിഷനുമായി സഹകരിച്ചുകൊണ്ട് ഈ വർഷത്തെ വൈശാഖമഹോത്സവം ഹരിത ഉത്സവമാക്കിമാറ്റാൻ ദേവസ്വം ചെയർമാന്റെ ചേമ്പറിൽ ചേർന്ന യോഗം തീരുമാനിച്ചു. ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഡിസ്പോസബിൾ വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തും, ഒഴിവാക്കപെടുന്ന പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ നിക്ഷേപിക്കാൻ പഞ്ചായത്ത് നേതൃത്വത്തിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കും.ജൈവ അജൈവമാലിന്യങ്ങൾ ഹരിതകർമ്മസേനയെയും ശുചിത്വതൊഴിലാളികളെയും ഉപയോഗിച്ച് അതാത് ദിവസം ശേഖരിക്കും.

പഞ്ചായത്ത് കവാടങ്ങളിലും ക്ഷേത്രപരിസരത്തും സൂചനബോർഡുകൾ സ്ഥാപിക്കും, അജൈവ- ജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ക്ഷേത്രപരിസരത്തെ കച്ചവടക്കാരിൽ നിന്നും യൂസർ ഫീ ഈടാക്കും. തുടർന്ന് ലഭിക്കുന്ന മാലിന്യം തരം തിരിച്ചു സൂക്ഷിച്ച് ക്ളീൻ കേരള കമ്പനിക്ക് കൈമാറും. മാലിന്യശേഖരണ തരംതിരിവ് പരിശീലനം ഹരിതകേരള മിഷൻ നേതൃത്വത്തിൽ ബന്ധപ്പെട്ടവർക്ക് നൽകും സന്നദ്ധ സംഘടനകളുടെയും വ്യാപാരി സംഘടനകളുടെയും സഹായം തേടും.

അക്കരെ ക്ഷേത്രത്തിലേക്ക് ഒരു കാരണവശാലും പ്ലാസ്റ്റിക് കടത്തിവിടില്ല. പഞ്ചായത്ത് വിജിലൻസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ കർശന പരിശോധന നടത്തും.

യോഗത്തിൽ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടകം അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ. സോമശേഖരൻ പദ്ധതി വിശദീകരിച്ചു. ദേവസ്വം ചെയർമാൻ സുബ്രഹ്മണ്യൻ, എക്സികുട്ടീവ് ഓഫീസർ ഗോകുൽ, ദേവസ്വം ട്രസ്റ്റിമാർ, ജീവനക്കാർ, കൊട്ടിയൂർ വികസനകാര്യ അധ്യക്ഷൻ ഷാജി പൊട്ടയിൽ, ബ്ലോക്ക് ആസൂത്രണസമിതി ഉപാധ്യക്ഷൻ വിനോദ്, ഹരിത കേരളമിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ