രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിലെത്തി

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിലെത്തി. 2527 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 33 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ മുഴുവന്‍ കോവിഡ് ബാധിതരുടെ എണ്ണം15,079,ആയി. 
കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഡല്‍ഹിയിലെ  സ്കൂളുകളിൽ പ്രത്യേക ജാഗ്രത പുലർത്താൻ  മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ നിർദേശം നൽകി. തെർമൽ പരിശോധനക്ക് ശേഷമെ കുട്ടികളെയും അധികൃതരെയും സ്കൂളുകളിൽ പ്രവേശിപ്പിക്കൂ.മെട്രോ സ്റ്റേഷനുകളിലും നിയന്ത്രണമുണ്ട്. ഒമിക്രോണിൻ്റെ പുതിയ വകഭേദമാണ് ഇപ്പോഴത്തെ വ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തൽ. 

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ