‘കണ്ണൂർ, ബേക്കൽ കോട്ടയെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമം തുടരും’

കണ്ണൂർ : കണ്ണൂർ, ബേക്കൽ കോട്ടകളെ ലോക പൈതൃകപ്പട്ടികയിൽപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ ലൂർദ് സ്വാമി പറഞ്ഞു. ലോക പൈതൃകദിനാചരണ ഭാഗമായി കണ്ണൂർ കോട്ടയിൽ നടന്ന പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുരാവസ്തു ഗവേഷണവകുപ്പിന് കീഴിലുള്ള രണ്ട് കോട്ടകളും ലോക പൈതൃകപ്പട്ടികയിൽ ഇടംകിട്ടാൻ തീർത്തും അർഹമാണ്. ശ്രമം യാഥാർഥ്യമാവുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിവിധ ചരിത്രസ്മാരകങ്ങളുടെ ചിത്രങ്ങളാണ് കണ്ണൂർ കോട്ടയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ