മാസ്‌ക് നിർബന്ധം; മറ്റുസംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രതതുടരുമെന്ന് മന്ത്രി വീണാ ജോർജ്.

 മറ്റുസംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രതതുടരുമെന്ന് മന്ത്രി വീണാ ജോർജ്. ഒരു വലിയ തരംഗം മുന്നിൽക്കാണുന്നില്ലെങ്കിലും ജാഗ്രതതുടരണം. ഭീതിപടർത്തുന്ന സാഹചര്യം എവിടെയും ഇല്ല. വാക്‌സിനേഷൻ ശക്തിപ്പെടുത്തും. മാസ്‌ക് ധരിക്കൽ നിർബന്ധമാണ്.
ജില്ലകളിലെ സ്ഥിതി വളരെ സൂക്ഷ്മമായി നിരീക്ഷിക്കണം. കൊച്ചിയിൽ മാത്രമാണ് ചെറിയതോതിലെങ്കിലും കേസുകൾ വർധിക്കുന്നത്. തിങ്കളാഴ്ച 255 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 325 പേർ രോഗമുക്തിനേടി. ആകെ 1812 പേരാണ് ചികിത്സയിലുള്ളത്.
ചില സ്വകാര്യലാബുകളും സ്വകാര്യ ആശുപത്രികളും പരിശോധനയ്ക്ക് അമിതചാർജ് ഈടാക്കുന്നുണ്ടെന്ന പരാതിയുണ്ട്. കൂടിയനിരക്കിൽ പരിശോധന അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ