കൊട്ടിയൂര്‍ വൈശാഖ മഹോത്സവം മെയ് പത്തിന് തുടങ്ങും.
കൊട്ടിയൂര്‍ : കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിന് മെയ് പത്തിന് തുടക്കമാവും. ഒരു മാസം നീളുന്ന കൊട്ടിയൂര്‍ ഉത്സവത്തിലെ പ്രധാന ചടങ്ങുകള്‍: മെയ് 10 നീരെഴുന്നള്ളത്ത്, മെയ് 15 നെയ്യാട്ടം, മെയ് 16 ഭണ്ഡാരം എഴുന്നള്ളത്ത്, മെയ് 21 തിരുവോണം ആരാധന, ഇളനീര്‍വെപ്പ്, മെയ് 22 അഷ്ടമി ആരാധന, ഇളനീരാട്ടം, മെയ് 26 രേവതി ആരാധന, മെയ് 31 രോഹിണി ആരാധന, ജൂണ്‍ രണ്ട് തിരുവാതിര ചതുശ്ശതം, ജൂണ്‍ മൂന്ന് പുണര്‍തം ചതുശ്ശതം, ജൂണ്‍ അഞ്ച് ആയില്യം ചതുശ്ശതം, ജൂണ്‍ ആറ് മകം കലം വരവ്, ജൂണ്‍ ഒമ്ബത് അത്തം ചതുശ്ശതം, വാളാട്ടം, ജൂണ്‍ 10 തൃക്കലശാട്ടം.
Comments
Post a Comment