രാജ്യത്ത് ബൂസ്റ്റർ ഡോസ് വാക്സിനുകളുടെ ഇടവേള കുറക്കണമെന്ന് ആരോഗ്യ വിദഗ്ധർ
തിരുവനന്തപുരം : രാജ്യത്ത് ബൂസ്റ്റർ ഡോസ് വാക്സിനുകളുടെ ഇടവേള കുറക്കണമെന്ന് ആരോഗ്യ വിദഗ്ധർ. ആറ് മാസമായി ഇടവേള കുറക്കുന്നത് കൂടുതൽ പ്രതിരോധം നൽകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സമാന ആവശ്യം ഉന്നയിച്ച് കോവീഷീൽഡ് നിർമാതാക്കൾ ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചിരുന്നു.രാജ്യത്ത് ഒരിടവേളക്ക് ശേഷം കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ നിർദേശവുമായി ആരോഗ്യ വിദഗ്ധർ രംഗത്തെത്തുന്നത്. നിലവിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ഒൻപത് മാസങ്ങൾക്ക് ശേഷമാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടത്. എന്നാൽ ഇത് ഫലപ്രദമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒൻപത് മാസങ്ങൾക്ക് ശേഷം ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരിൽ നടത്തിയ പഠനം ഉന്നയിച്ചാണ് വിദഗ്ധർ ഈ നിലപാട് സ്വീകരിക്കുന്നത്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചാ പ്രതിരോധം ഉണ്ടാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.സമാന ആവശ്യം ഉന്നയിച്ച് വാക്സിൻ നിർമാണ കമ്പനിയായ സീറം ഇൻസ്റ്റിറ്റ്യൂട്ടും ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചിരുന്നു. എന്നാൽ നിലവിൽ ഇക്കാര്യം പരിഗണനയിൽ ഇല്ലെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.ജനുവരി പത്തിനാണ് രാജ്യത്ത് ബൂസ്റ്റർ ഡോസ് വിതരണം ആരംഭിച്ചത്. സംസ്ഥാനങ്ങളിൽ ബൂസ്റ്റർ ഡോസ് വിതരണം വേഗത്തിലാക്കാൻ കേന്ദ്രം നിർദേശം
Comments
Post a Comment