അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാന്തരമായി പ്രവർത്തിക്കുന്ന വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രത നിർദ്ദേശം
അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാന്തരമായി പ്രവർത്തിക്കുന്ന വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രത നിർദ്ദേശം. ‘അക്ഷര’ ‘അക്ഷയ്’ തുടങ്ങിയ വ്യാജ പേരിൽ തട്ടിപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വ്യാജന്മാർക്കെതിരെ പൊതുജനം ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു.
സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ സുരക്ഷിതമായിരിക്കും. സർക്കാർ അംഗീകാരമുണ്ടെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന മറ്റ് ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ വ്യക്തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിവിധ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്ന ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ അക്ഷയ കേന്ദ്രങ്ങളാണോയെന്ന് ഉറപ്പുവരുത്താന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അക്ഷയ ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടറുടെ അറിയിപ്പില്‍ പറയുന്നു.
Comments
Post a Comment