കോർബെ വാക്സിന് 250 രൂപ
തിരുവനന്തപുരം : അഞ്ചുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകുന്ന കോവിഡ് പ്രതിരോധവാക്സിനായ കോർബെ വാക്സിന്റെ വിലകുറച്ചു.
മുമ്പ് 840 രൂപയ്ക്ക് വിറ്റിരുന്ന വാക്സിന് ജി.എസ്.ടി. അടക്കം 250 രൂപയാണ് പുതിയവിലയെന്ന് വാക്സിൻ നിർമാതാക്കളായ ബയോളജിക്കൽ ഇ-ലിമിറ്റഡ് അറിയിച്ചു.
ഇതിനുപുറമേ സർവീസ് ചാർജായി 150 രൂപയും സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് ഈടാക്കാം.
അഞ്ചിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് കോർബെവാക്സ് കുത്തിവെപ്പ് നൽകാൻ ഏപ്രിലിൽ ഡ്രഗ്സ് കൺട്രോളർ അനുമതിനൽകിയിരുന്നു.
Comments
Post a Comment