സ്കൂളുകളിൽ മൊബൈൽ ഫോണിന് വിലക്ക് തുടരും
തിരുവനന്തപുരം : പുതിയ അധ്യയനവർഷം ക്ലാസുകൾ പൂർണമായും സാധാരണരീതിയിലാകും. അതേസമയം ക്ലാസുകളിൽ മൊബൈൽഫോണിനുള്ള വിലക്ക് തുടരും.
കോവിഡ് കാലത്ത് ക്ലാസുകൾ ഓൺലൈൻ വഴിയായതിനാൽ മൊബൈൽ ഫോണുകൾ പ്രധാന പഠനസാമഗ്രിയായി മാറിയിരുന്നു.
ക്ലാസുകളിൽ കുട്ടികൾ മാത്രമല്ല, അധ്യാപകരും മൊബൈൽഫോൺ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ചത് 2019 ഒക്ടോബർ പത്തിനാണ്.
സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽഫോണുകൾ ഉപയോഗിക്കാൻ പാടില്ല. മാത്രമല്ല, ക്ലാസ് സമയത്ത് അധ്യാപകർ മൊബൈൽഫോൺ ഉപയോഗിക്കുകയോ ഫെയ്‌സ്‌ബുക്ക്, വാട്ട്സാപ്പ് മുതലായ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കാനോ പാടില്ലെന്നും ഉത്തരവിലുണ്ട്.
Comments
Post a Comment