മീഡിയവണ്‍ സംപ്രേഷണ വിലക്ക്: ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
സംപ്രേഷണ വിലക്കിനെതിരെ മീഡിയവണ്‍ മാനേജ്മെന്‍റും എഡിറ്റർ പ്രമോദ് രാമനും പത്രപ്രവർത്തക യൂണിയനും നൽകിയ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. സംപ്രേഷണം വിലക്കിയതിനെതിരെ മൂന്നാഴ്ചക്കുള്ളിൽ മറുപടി സത്യവാങ്മൂലം നൽകാൻ കോടതി കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നെങ്കിലും രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ധവെയാണ് മീഡിയവണിനായി ഹാജരാകുന്നത്.വിലക്ക് ചോദ്യം ചെയ്തുള്ള ഹരജിയില്‍ മറുപടി നല്‍കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രം കൂടുതല്‍ സമയം ചോദിച്ചിരുന്നു. രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്നായിരുന്നു ആവശ്യം.
Comments
Post a Comment