സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. താപനില കൂടിയതോടെ അന്തരീക്ഷത്തിലുണ്ടായ മാറ്റങ്ങള്‍ കൂടുതല്‍ ഈര്‍പ്പം കലര്‍ന്ന മേഘങ്ങള്‍ സൃഷ്ടിച്ചതാണ് മഴക്ക് കാരണം.
ഇടുക്കി ലോവര്‍ റേഞ്ച് മുതല്‍ പത്തനംതിട്ട വരെയുള്ള ഭാഗങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യവും മഴക്ക് കാരണമായി. ചക്രവാതചുഴി ഏഴിന് ന്യൂന മര്‍ദമായി മാറിയേക്കും. നിലവില്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.
Comments
Post a Comment