കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 'എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം കൊടുക്കണം' :ഹൈക്കോടതി

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസവാര്‍ത്ത.എല്ലാമാസവും 5 നകം ജീവനക്കാർക്ക് ശമ്പളം കൊടുത്തേ മതിയാകൂവെന്ന് സർക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഭരണം നടത്തുന്നവർ അക്കാര്യം ചെയ്തേ പറ്റൂ. 3500 കോടി രൂപയുടെ ബാധ്യതയിൽ തീരുമാനമെടുക്കാതെ കെഎസ്ആര്‍ടിസിക്ക് രക്ഷപ്പെടാനാവില്ലെന്ന് കോടതി പരമാര്‍ശിച്ചു.കിട്ടുന്ന വരുമാനമെല്ലാം ബാങ്ക് കൺസോഷ്യത്തിലേക്ക് പോകുന്നു ഉന്നത തലത്തിലുള്ള ഓഡിറ്റ് കെഎസ്ആര്‍ടിസിയിൽ വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.8 കോടി എങ്കിലും ഒരു ദിവസം വരുമാനം ലഭിച്ചാൽ കാര്യങ്ങൾ കുഴപ്പമില്ലാതെ പോകുമെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ