ഐഫോൺ 14 സെപ്റ്റംബർ ഏഴിന് പുറത്തിറക്കിയേക്കും ഒപ്പം മറ്റ് ആപ്പിൾ ഉപകരണങ്ങളും
ബാംഗ്ലൂർ : ഏറ്റവും പുതിയ ഐഫോണ്‍ പതിപ്പായ ഐഫോണ്‍ 14 സെപ്റ്റംബര്‍ ഏഴിന് അവതരിപ്പിക്കാന്‍ ആപ്പിള്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട്. ഇതോടൊപ്പം പുതിയ മാക്ക് മോഡലുകള്‍, ഐപാഡുകള്‍, മൂന്ന് വാച്ച് മോഡലുകള്‍ എന്നിവയും അവതരിപ്പിച്ചേക്കും.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഐഫോണുകള്‍ക്ക് വിപണിയില്‍ വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചിരുന്നു. ഈ നേട്ടം തുടരാനാവുമെന്ന പ്രതീക്ഷയിലാണ് ഐഫോണ്‍ 14 എത്തുക.
ഐഫോണുകള്‍ക്കൊപ്പം തന്നെയാണ് സാധാരണയായി ആപ്പിള്‍ വാച്ച് ഉള്‍പ്പടെയുള്ള കമ്പനിയുടെ മറ്റ് ഉപകരണങ്ങളും അവതരിപ്പിക്കാറ്. ഫോണ്‍ അവതരിപ്പിച്ച് ഒരാഴ്ചയെങ്കിലും എടുത്തേ ഫോണുകള്‍ വില്‍പനയ്‌ക്കെത്തിക്കാറുള്ളൂ. ഈ രീതി തന്നെ ഇത്തവണയും തുടര്‍ന്നേക്കും. ചില മുന്‍നിര റീട്ടെയില്‍ സ്ഥാപനങ്ങളില്‍ സെപ്റ്റംബര്‍ 16 ന് പുതിയ പ്രധാനപ്പെട്ടൊരു ഉല്പ്പന്നത്തിന്റെ വില്‍പനയ്ക്ക് തയ്യാറെടുക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Comments
Post a Comment