മട്ടന്നൂർ ചാവശ്ശേരിയിൽ ആർഎസ്എസ് എസ്.ഡി.പി.ഐ സംഘർഷം; 14 പേർ കസ്റ്റഡിയിൽ
മട്ടന്നൂർ : ആർ.എസ്.എസ്.-എസ്.ഡി.പി.ഐ. പ്രവർത്തകർ തമ്മിൽ സംഘർഷം. അക്രമം നടത്തിയതിന് ഇരു വിഭാഗങ്ങളിലുംപ്പെട്ട 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘർഷത്തിനിടെ രണ്ടു വീടുകൾ അടിച്ചുതകർത്തു. എസ്.ഡി.പി.ഐ. പ്രവർത്തകനായ സിനാസിന്റെയും ആർ.എസ്.എസ്. പ്രവർത്തകനായ അജയന്റെയും വീടുകൾക്കുനേരേയാണ് കല്ലേറും ആക്രമണവും ഉണ്ടായത്.
വീടുകളുടെ ജനൽച്ചില്ലുകൾ അടിച്ചും എറിഞ്ഞും തകർത്തു. ഷിനാസിന്റെ പിതാവ് എം.കെ. ഹംസ, ഭാര്യ ഹൈറുന്നിസ എന്നിവരെ പരിക്കുകളോടെ തലശ്ശേരിയിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടിലെ കാറും തകർത്തിട്ടുണ്ട്. ഡിഐജി രാഹുൽ ആർ നായർ ഇന്ന് രാവിലെ സംഭവസ്ഥലം സന്ദർശിച്ചു.
ചാവശ്ശേരി മുഖപ്പറമ്പ് റോഡിൽ സ്ഫോടനമുണ്ടായതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ. ഇന്നലെ രാത്രി പ്രകടനം നടത്തി. തുടർന്ന് ആർ.എസ്.എസ്. പ്രവർത്തകരും പ്രകടനം നടത്തുകയും ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു, തുടർന്നായിരുന്നു വീടുകൾക്ക് നേരെ ആക്രമണമുണ്ടായത്
Comments
Post a Comment