സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചിനുള്ള രജിസ്‌ട്രേഷന്‍ തീയതി ആഗസ്റ്റ് 30 നടത്താമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചിനുള്ള രജിസ്‌ട്രേഷന്‍ തീയതി ആഗസ്റ്റ് 30 നടത്താം.
ഓരോ തദ്ദേശ സ്ഥാപനത്തിലും ഒന്നിലധികം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച്. മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയിലൂടെ അറിയപ്പെടാത്ത പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിക്കുള്ളിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി, ഡിപിആര്‍ തയ്യാറാക്കി ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് പ്രൊപ്പോസല്‍ സമര്‍പ്പിക്കേണ്ടത്.ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഡെസ്റ്റിനേഷന്‍ അപ്‌ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 30നകം വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ