അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിക്ക് വനിതകൾക്കും അപേക്ഷിക്കാം
കേരളം അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലിയിലൂടെ മിലിട്ടറി പൊലീസില്‍ ചേരാന്‍ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബംഗളൂരു റിക്രൂട്ടിങ് മേഖലാ ആസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 2022 നവംബര്‍ 1 മുതല്‍ 3 വരെ ബംഗളുരു മനേക്ഷ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയില്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ വനിതകള്‍ക്കാണ് അവസരം. അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്കാണ് തെരഞ്ഞെടുപ്പ്.
വയസ്, വിദ്യാഭ്യാസ യോഗ്യത, മറ്റ് വിശദ വിവരങ്ങള്‍ എന്നിവ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ക്ക് ഈ വെബ്‌സൈറ്റിലൂടെ ഓഗസ്റ്റ് 9 മുതല്‍ സെപ്റ്റംബര്‍ 7 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത പരീക്ഷാര്‍ഥികള്‍ക്ക് 2022 ഒക്ടോബര്‍ 12 മുതല്‍ 31 വരെയുള്ള കാലയളവില്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും.
Comments
Post a Comment