മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് : പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
മട്ടന്നൂർ : മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ അവസാനിക്കും. 20ന് ആണ് വോട്ടെടുപ്പ്. 22ന് ഫലം പുറത്തു വരും.
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ശോഭായാത്രകളും നടക്കുന്നതിനാൽ സംഘർഷം ഒഴിവാക്കാൻ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രചാരണത്തിന്റെ കൊട്ടിക്കലാശം നഗരം കേന്ദ്രീകരിക്കാതെ വാർഡുകളിൽ തന്നെ അവസാനിപ്പിക്കാൻ നിർദേശം നൽകി.
Comments
Post a Comment