മട്ടന്നൂർ നഗരസഭ എൽ.ഡി.എഫിനൊപ്പം
മട്ടന്നൂർ : മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. 3 റൗണ്ടുകൾ പൂർത്തിയായപ്പോൾ എൽ.ഡി.എഫ് 21 സീറ്റുകളിലും യു.ഡി.എഫ് 14 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. അഞ്ചാം വാർഡായ ആണിക്കരിയിൽ ലീഗ് സ്ഥാനാർഥി ഉമൈബ ടീച്ചർ വിജയിച്ചു. എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. മണ്ണൂർ, പൊറോറ, ഏളന്നൂർ , ആണിക്കരി, പെരിഞ്ചേരി തുടങ്ങിയ ഡിവിഷനുകൾ യു.ഡി.എഫിനൊപ്പം നിന്നപ്പോൾ കീച്ചേരി, കല്ലൂർ, കുഴിക്കൽ, കയനി- ദേവർകാട്, നെല്ലൂന്നി, കാര തുടങ്ങിയവ എൽ.ഡി.എഫ് നേടി. കഴിഞ്ഞ തവണ യു.ഡി.എഫിന് 7 സീറ്റ് മാത്രമായിരുന്നു ലഭിച്ചത്. മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ഇക്കുറി തപാൽ വോട്ടില്ല.
Comments
Post a Comment