ബീഹാറിൽ ഇനി മഹാസഖ്യം ; ഇത് ദേശീയ രാഷ്ട്രീയത്തിൽ വഴിത്തിരിവാകും
ന്യൂഡൽഹി
ബിഹാറിൽ ബിജെപി ബന്ധം ജെഡിയു ഉപേക്ഷിച്ചതോടെ എൻഡിഎ സർക്കാർ വീണു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ്കുമാർ, ഏഴു കക്ഷികളുടെ മഹാസഖ്യത്തി ന്റെ നേതാവ് എന്ന നിലയിൽ സർ ക്കാർ രൂപീകരിക്കാൻ ഗവർണർ ഫഗു ചൗഹാനെ കണ്ട് അവകാശ വാദം ഉന്നയിച്ചു. ആർജെഡി നേതാവ് തേജസ്വി യാദവിനൊപ്പമാണ് നിതീഷ് ഗവർണറെ കണ്ടത്. 164 എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് നിതീഷ് ഗവർണർക്ക് കൈമാറി. നി തീഷിന്റെ നേതൃത്വത്തിലുള്ള മഹാ സഖ്യ സർക്കാരിന്റെ സത്യപ്രതി ജ്ഞ ബുധൻ വൈകിട്ട് നാലിന് നടക്കും. തേജസ്വി യാദവ് ഉപമുഖ്യ മന്ത്രിയാകും. സ്പീക്കർ സ്ഥാന വും ആർജെഡിക്ക് ലഭിക്കും. മഹാ രാഷ്ട്ര മോഡലിൽ അധികാരം കൈക്കലാക്കാനുള്ള ബിജെപി നീ ക്കമാണ് ബിഹാറിൽ തകർന്നത്.
Comments
Post a Comment