കുട്ടി ഉപയോക്താക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഇന്‍സ്റ്റഗ്രാം
കുട്ടി ഉപയോക്താക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം.16 വയസ് തികയാത്തവരുടെ അക്കൗണ്ടുകള്‍ക്കാണ് ഇന്‍സ്റ്റഗ്രാം പൂട്ടിടുന്നത്. ഇതോടെ, ഡിഫോള്‍ട്ടായി കൗമാര ഉപയോക്താക്കള്‍ക്ക് ഉള്ള സെന്‍സിറ്റീവ് ഉള്ളടക്കം പരിമിതപ്പെടുത്തും. 16 വയസിന് താഴെയുള്ള അക്കൗണ്ട് ഉടമകള്‍ സ്വമേധയാ സെറ്റിംഗ്സില്‍ മാറ്റങ്ങള്‍ വരുത്തുന്നില്ലെങ്കില്‍ മാന്വവലി അവ മാറും. ഇന്‍സ്റ്റഗ്രാമിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. സെന്‍സിറ്റീവ് ഉള്ളടക്ക നിയന്ത്രണത്തില്‍ പ്രധാനമായും രണ്ട് ഓപ്ഷനുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, ലെസ് എന്നിങ്ങനെയാണ് ഓപ്ഷനുകള്‍. ഇതില്‍ 16 വയസിന് താഴെയുള്ള ഉപയോക്താക്കള്‍ ആണെങ്കില്‍ ലെസ് ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. ഇത്തരത്തില്‍ ലെസ് തിരഞ്ഞെടുക്കുന്നതോടെ, ഉപയോക്താക്കള്‍ക്ക് ഫില്‍റ്റര്‍ ചെയ്ത വിവരങ്ങള്‍ മാത്രമാണ് ദൃശ്യമാകുക. നിലവില്‍, രക്ഷകര്‍തൃ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ കുട്ടികള്‍ എത്ര സമയം ഇന്‍സ്റ്റഗ്രാമില്‍ ചിലവഴിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ക്ക് മനസിലാക്കാനാണ് ഈ ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചത്.
Comments
Post a Comment