മാരുതിയുടെ അഭിമാന താരങ്ങളായ കാറുകൾ ഈ മൂവര്‍സംഘം

വർഷങ്ങളായി ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളുടെ നിർമ്മാതാക്കളാണ് മാരുതി സുസുക്കി.

മിക്ക മാരുതി സുസുക്കി ഉൽപ്പന്നങ്ങളും എല്ലാ വിഭാഗത്തിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചാർട്ടിൽ ഇടം നേടുന്നു. മൊത്തത്തിലുള്ള കാർ വിൽപ്പന ചാർട്ടുകളിലും പാസഞ്ചർ വാഹന വിൽപ്പന പട്ടികയിലും മുന്നിൽ നിൽക്കുന്ന തരത്തിൽ വിജയിച്ച ഏതാനും മാരുതി സുസുക്കി മോഡലുകളുണ്ട് . 2022 ജൂലൈയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മികച്ച മൂന്ന് മാരുതി സുസുക്കി കാറുകളെയാണ് ഇവിടെ പരിശോധിക്കുന്നത്

മാരുതി സുസുക്കി സ്വിഫ്റ്റ്

2022 ജൂലൈയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ മാരുതി സുസുക്കി മോഡലാണ് സ്വിഫ്റ്റ് ഹാച്ച്ബാക്ക്. അത് നഗരത്തിൽ ഓടാനോ റോഡ് യാത്ര ചെയ്യാനോ ഉള്ള ഒരു പ്രായോഗിക കാറാണെന്ന് തെളിയിച്ചിട്ടുണ്ട്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎൺടി ഗിയർബോക്‌സുമായി ഘടിപ്പിച്ച 89 bhp 1.2-ലിറ്റർ പെട്രോൾ എഞ്ചിൻ സ്വിഫ്റ്റില്‍ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. സ്വിഫ്റ്റിന്റെ വിലനിർണ്ണയം അതിനെ കൂടുതല്‍ പ്രായോഗികമാക്കുന്നു. 2022 ജൂലൈയിൽ, മാരുതി സുസുക്കി സ്വിഫ്റ്റിന്റെ 17,539 യൂണിറ്റുകൾ വിറ്റു, 2021 ജൂലൈയിൽ 18,434 യൂണിറ്റുകൾ വിറ്റപ്പോൾ, അഞ്ച് ശതമാനം നെഗറ്റീവ് വളർച്ച രേഖപ്പെടുത്തി. 2022 ജൂലൈ മാസത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ പാസഞ്ചർ വാഹനം കൂടിയാണ് മാരുതി സുസുക്കി സ്വിഫ്റ്റ്.

മാരുതി സുസുക്കി ബലേനോ

 മാരുതി സുസുക്കി ബലേനോ പ്രീമിയം ഹാച്ച്ബാക്ക് ഹ്യുണ്ടായ് i20, ടാറ്റ ആൽട്രോസ്, ടൊയോട്ട ഗ്ലാൻസ എന്നിവയുമായി മത്സരിക്കുന്നു. 2022 ജൂലൈയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറാണ് ബലേനോ. കഴിഞ്ഞ മാസം 2021 ജൂലൈയിൽ 14,729 യൂണിറ്റുകൾ വിറ്റപ്പോൾ 22 ശതമാനം വളർച്ച രേഖപ്പെടുത്തി.പ്രീമിയം ഹാച്ച്ബാക്കിന് ഡിസൈൻ മാറ്റങ്ങൾ, സിവിടി യൂണിറ്റിന് പകരമായി പുതിയ എഎംടി ഗിയർബോക്‌സ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360-ഡിഗ്രി ക്യാമറ, കണക്റ്റഡ് കാർ ഫീച്ചറുകൾ തുടങ്ങിയ നിരവധി സാങ്കേതികവിദ്യകൾ ബലെനോയില്‍ അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു. 1.2 ലിറ്റർ, 88 bhp പെട്രോൾ എഞ്ചിൻ ബലേനോയില്‍ മാരുതി സുസുക്കി നിലനിർത്തി.

മാരുതി സുസുക്കി വാഗൺആർ

 2022 ജൂലൈയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന യാത്രാ വാഹനങ്ങൾ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകൾ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മാരുതി സുസുക്കി എന്നിവയുടെ കാര്യത്തിൽ മാരുതി സുസുക്കി വാഗൺ ആർ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ജൂലൈയിലെ 22,836 യൂണിറ്റുകളെ അപേക്ഷിച്ച് കാർ നിർമ്മാതാവ് കഴിഞ്ഞ മാസം 22,588 യൂണിറ്റുകൾ വിറ്റു. എന്നാല്‍ ഒരു ശതമാനം നെഗറ്റീവ് വളർച്ച രേഖപ്പെടുത്തുന്നു.
വാഗൺ ആറിന്റെ ഉയരമുള്ള ഡിസൈൻ പ്രായോഗികമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, കാരണം അത് ആവശ്യത്തിന് ഹെഡ്‌റൂം വാഗ്ദാനം ചെയ്യുന്നു, മാത്രമല്ല അതിന്റെ സമീപകാല അപ്‌ഡേറ്റ് വാഗൺ ആറിന്റെ ആകർഷണം വർദ്ധിപ്പിക്കുകയും ചെയ്‍തു. ഓപ്ഷണൽ സിഎൻജി യൂണിറ്റിനൊപ്പം 66 ബിഎച്ച്പി 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചോ അല്ലെങ്കിൽ കൂടുതൽ ശക്തമായ 88 ബിഎച്ച്പി 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച വാഗൺ ആറോ വാങ്ങാം. മാരുതി സുസുക്കി മാനുവൽ, എഎംടി ഗിയർബോക്‌സ് ചോയ്‌സുകളും വാഗ്ദാനം ചെയ്യുന്നു. ഇത് കൂടുതല്‍ ആളുകളെ വാഗണ്‍ ആറിലേക്ക് അടുപ്പിക്കുന്നു. 

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ