Posts

Showing posts from September, 2022

ജിയോഫോൺ 5ജി ഉടനെത്തുന്നു ; വില 8000 രൂപ മുതൽ 12000 രൂപ വരെ

Image
ജിയോഫോൺ 5ജിയുടെ വില ഇന്ത്യയിൽ  8,000 രൂപ മുതൽ 12000 വരെയായിരിക്കുമെന്ന് റിപ്പോർട്ട്. റിലയൻസ് ജിയോയുടെ വരാനിരിക്കുന്ന ഹാൻഡ്‌സെറ്റ് വിവിധ സ്‌ക്രീൻ വലിപ്പങ്ങളും സവിശേഷതകളും ഉള്ള ഒന്നിലധികം വേരിയന്റുകളിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഒരു ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈൻ  മുകളിലും താഴെയുമുള്ള നേർത്ത ബെസലുകളിൽ ഇത് അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. ഇന്ത്യയിലെ ജിയോഫോൺ 5ജി വില ജനങ്ങളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതായിരിക്കും. കൂടാതെ, ജിയോയുടെ നിലവിലുള്ള ഹാർഡ്‌വെയർ ഓഫറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫോണിൽ അപ്‌ഡേറ്റ് ചെയ്‌തതും മോഡേണുമാണെന്ന് പറയപ്പെടുന്നു. കൗണ്ടർപോയിന്റ് റിസർച്ചിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്ന ജിയോഫോൺ 5 ജിയുടെ വില 12,000 രൂപയ്ക്ക് അകത്തായിരിക്കും. “കൂടാതെ, 2024 ആകുമ്പോഴേക്കും താങ്ങാനാവുന്ന 5G mmWave + Sub-6 GHz സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാൻ ജിയോ നിർബന്ധിതരാവുമെന്നാണ് സൂചന.  24 GHz-ന് മുകളിലുള്ള മില്ലിമീറ്റർ വേവ് (mmWave) ഫ്രീക്വൻസി ബാൻഡുകൾക്ക് സ്പീഡും ആവശ്യത്തിന് ലേറ്റൻസി കണക്റ്റിവിറ്റിയും നൽകാൻ കഴിയും.നേരത്തെ സൂചിപ്പിച്ചതുപോലെ, റില...

കേരളത്തിലെ പെട്രോൾ പമ്പുകൾ ഈ മാസം 23ന് പണിമുടക്കും

Image
ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് പണിമുടക്കും.കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ അറുന്നുറ്റി അൻപതോളം എച്ച്‌ പി പമ്പുകളില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം ടെര്‍മിനലില്‍ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കുന്നില്ലെന്നായിരുന്നു ഉടമകളുടെ പരാതി.

ഹയർ സെക്കൻഡറി ഒന്നാം പാദ പരീക്ഷ സെപ്റ്റംബർ 16 മുതൽ

Image
തിരുവനന്തപുരം : സെക്കൻഡറി വിഭാഗത്തിലെ ഒന്നാം പാദവാർഷിക പരീക്ഷകൾ ഈ മാസം 16ന് ആരംഭിക്കും. ഹയർ സെക്കൻഡറി രണ്ടാം വർഷ ക്ലാസുകളിലെ ഒന്നാം പാദവാർഷിക പരീക്ഷകൾ സെപ്റ്റംബർ 16 മുതൽ 23 വരെയാണ് നടത്തുക. പരീക്ഷകൾ സ്കൂൾ തലത്തിലാണ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശം പുറത്തിറക്കി. അതത് സ്കൂൾ പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിൽ ചോദ്യപ്പേപ്പർ തയാറാക്കി സൗകര്യപ്രദമായ സമയത്ത് (രാവിലെ, വൈകിട്ട്) പരീക്ഷ നടത്താം.

ചൊക്ലി എം.ടി.എം വാഫി കോളേജിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു

Image
ചൊക്ലി : ചൊക്ലി എം.ടി.എം വാഫി കോളേജിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ചൊക്ലി ടൗണിൽ സംഘടിപ്പിക്കപ്പെട്ട പരിപാടി ചൊക്ലി എസ്.ഐ സൂരജ് ഭാസ്കർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കോളേജ് മാനേജർ നൗഫൽ മൗലവി എലങ്കമലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ അബ്ദു റസാഖ് വാഫി ഫൈസി ആമുഖഭാഷണം നടത്തി. പെരിങ്ങത്തൂർ ജുമാ മസ്ജിദ് ഖത്തീബ് റഫീഖ് സകരിയ ഫൈസി മുഖ്യപ്രഭാഷണവും തലശ്ശേരി സെൻ്റ് ജോസഫ് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ മനോജ് ഒറ്റപ്ലാക്കൽ ഉദ്ബോധന പ്രസംഗവും നിർവഹിച്ചു. സബ് ഇൻസ്പെക്ടർ സൂരജ് ഭാസ്കർ രഞ്ജിത്ത് മാസ്റ്റർക്ക് ലഘു ലേഖ കൈമാറി  വിതരണോദ്ഘാടനം നിർവഹിച്ചു. മുബീൻ പടപ്പേങ്ങാട്, എം അബ്ദുൾ നാസർ ഹാജി സംസാരിച്ചു. സൈദ് മുഹമ്മദ് ഫൈസി, യൂസഫ് മാസ്റ്റർ, മൊയ്തു ഹാജി സംബന്ധിച്ചു. രാത്രി ഏഴ് മണിയോടെ ആരംഭിച്ച രണ്ടാം സെഷനിൽ ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങൾ  ബോധവൽക്കരിക്കുന്ന ഡോക്യുമെന്ററി പ്രദർശനം നടത്തി. സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പൗര പ്രമുഖർ പങ്കെടുത്ത സംഗമത്തിൽ കാമ്പയിൻ കൺവീനർ മിർദാസ് വാരം കടവ് സ്വാഗതവും അസി.കൺവീനർ റാദിൽ കീഴ്മാടം ന...

ബ്രിട്ടനെ പിന്തള്ളി ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്ബദ്വ്യവസ്ഥയായി ഇന്ത്യ

Image
ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്ബദ്വ്യവസ്ഥയായി ഇന്ത്യ . ബ്ലൂംബെര്‍ഗിന്റെ പുതിയ സാമ്ബത്തിക റിപ്പോര്‍ട്ട് പ്രകാരം,ബ്രിട്ടനെ പിന്തള്ളിയാണ് ഇന്ത്യ ആഗോളതലത്തില്‍ അഞ്ചാമത്തെ വലിയ സമ്ബദ്വ്യവസ്ഥയായി മാറിയത് . റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥ പ്രതിവര്‍ഷം 13.5 ശതമാനം വളര്‍ച്ച കൈവരിക്കുന്നു. ഈ സംഖ്യ ആര്‍ബിഐ കണക്കാക്കിയതിനേക്കാള്‍ കുറവാണെങ്കിലും, വികസ്വര രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. രാജ്യത്ത് 15.3% വളര്‍ച്ചാ നിരക്കാണ് കണക്കു കൂട്ടിയിരുന്നത് റിപ്പോര്‍ട്ട് പ്രകാരം യുകെ ആറാം സ്ഥാനത്താണ് . മാര്‍ച്ച്‌ വരെയുള്ള പാദത്തില്‍ രാജ്യത്തിന്റെ സമ്ബദ്വ്യവസ്ഥയുടെ വലുപ്പം 8547 ലക്ഷം യുഎസ് ഡോളറാണ്. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. പ്രസക്തമായ പാദത്തിന്റെ അവസാന ദിവസത്തെ നിരക്കില്‍ ഡോളര്‍ വിനിമയ നിരക്ക് ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണക്കു കൂട്ടല്‍. ആദ്യ പാദത്തിലെ ജിഡിപി ഡാറ്റ സര്‍ക്കാര്‍ പങ്കിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് അപ്ഡേറ്റ് വന്നത്.

ഫെസേറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിഗിലെ തകർപ്പൻ ഓണാഘോഷം ഇന്ന്

Image
ചക്കരക്കൽ : കണ്ണൂർ ജില്ലയിലുള്ള ചക്കരക്കൽ ടൗണിൽ സ്ഥിതിചെയുന്ന ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആയ " Facera " ഇന്ന് തകർപ്പൻ ഓണാഘോഷം സംഘടിപ്പിക്കുന്നു പ്രാർത്ഥനയോട് കൂടി ആരംഭിക്കുന്ന ഓണം പ്രോഗ്രാം സ്വാഗത പ്രസംഗത്തിനുശേഷം മലയാളി മങ്ക, തിരുവാതിര, ഓണപാട്ട്, ഗ്രൂപ്പ്‌ സോങ് ഒപ്പം ഗെയിംസ് വിഭാഗത്തിൽ മ്യൂസിക്കൽ ചെയർ, ലെമൺ സ്പൂൺ, കലം ഉടക്കൽ തുടങ്ങിയവയും അരങ്ങേരും

ഇന്ത്യൻ പ്രതിരോധത്തിന് ഇനി വിക്രാന്തിന്റെ കരുത്ത്

Image
കൊച്ചി : ഇന്ത്യന്‍ പ്രതിരോധ സേനയക്ക് കൂടുതല്‍ കരുത്തു പകരുന്നതിനായി രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനി കപ്പലായ ഐ എന്‍ എസ് വിക്രാന്ത് ഇനി നാവികസേനയുടെ ഭാഗം. കൊച്ചി കപ്പല്‍ ശാലയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎന്‍എസ് വിക്രാന്തിന്റെ കമ്മീഷനിംഗ് നിര്‍വ്വഹിച്ചു.ഐഎന്‍ എസ് വിക്രാന്ത് രാജ്യത്തിന്റെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ശക്തമായ രാജ്യത്തിന്റെ ശക്തമായ പ്രതീകമാണ് വിക്രാന്ത്.രാജ്യം പുത്തന്‍ സൂര്യോദയത്തിനാണ് സാക്ഷിയാകുന്നത്.രാജ്യത്തിന്റെ പ്രതിബദ്ധതയുടെ പ്രതീകമാണ് വിക്രാന്ത് എന്നും പ്രധാന മന്ത്രി പറഞ്ഞു. വിശിഷ്ടം, വിശാലം, വിശ്വാസം അതാണ് വിക്രാന്ത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.സമുദ്രമേഖലയിലെ വെല്ലുവിളികള്‍ക്ക് ഇന്ത്യയുടെ ഉത്തരമാണ് വിക്രാന്ത്.ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് വിക്രാന്തിന്റെ നിര്‍മ്മാണത്തിലൂടെ തെളിയിക്കപ്പെട്ടു.വിക്രാന്തിലൂടെ രാജ്യം ലോകത്തിന്റെ മുന്‍ നിരയിലെത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.പുതിയ നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രയാണ് വിക്രാന്ത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.വ...

ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ്; ഷവര്‍മ വിൽപന കേന്ദ്രങ്ങളിലും പരിശോധന

Image
തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സുരക്ഷിതമായ ആഹാരം ഉറപ്പ് വരുത്തുന്നതിനാണ് ശ്രമിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്യുവാനോ വില്‍ക്കാനോ പാടില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ ശക്തമാക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. ഷവര്‍മ തയ്യാറാക്കുന്നതിലും വില്‍ക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന ഹോട്ടലുകളും റെസ്‌റ്റോറന്റുകളും തെരുവ് ഭക്ഷണ കച്ചവടക്കാരും ഉള്‍പ്പെടെ എല്ലാവരും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.ഷവര്‍മ തയ്യാറാക്കുന്ന സ്ഥലം, ഷവര്‍മ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവര്‍മ തയ്യാറാക്കല്‍ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത ഒരു സ്ഥാപനവും അനുവദിക്കില്ല. മാര്‍ഗനിര്‍ദേശങ്ങളില്‍ നിന്നും വിരുദ്ധമായി പ്രവര...

രാജ്യത്തെ സൗജന്യ ഇന്റർനെറ്റ് കോളിംഗ് ആപ്പുകളെ നിയന്ത്രിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോർട്ട്

Image
രാജ്യത്തെ സൗജന്യ ഇന്റർനെറ്റ് കോളിംഗ് ആപ്പുകളെ നിയന്ത്രിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോർട്ട്. വാട്ട്‌സ്ആപ്പ്, സിഗ്നൽ, ഗൂഗിൾ മീറ്റ് തുടങ്ങിയ ആപ്പുകളുടെ സൗജന്യ ഇന്റർനെറ്റ് കോളിംഗ് നിയന്ത്രിക്കുന്നതിൽ ടെലികോം വകുപ്പ് ട്രായ്‌യുടെ നിർദ്ദേശം തേടി.ഇൻറർനെറ്റ് കോളിംഗ് സംബന്ധിച്ച 2008 ലെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുപാർശ കഴിഞ്ഞ ആഴ്ച ടെലികോം വകുപ്പ് (DoT) അവലോകനത്തിനായി വീണ്ടും അയച്ചു. പുതിയ സാങ്കേതിക വിദ്യകളുടെ ആവിർഭാവത്തിനിടയിൽ ഉണ്ടായ സാങ്കേതിക പരിതസ്ഥിതിക മാറ്റങ്ങൾ കണക്കിലെടുത്ത് ഒരു സമഗ്ര നിർദ്ദേശം നൽകണമെന്നാണ് സെക്ടർ റെഗുലേറ്ററോട് ആവശ്യപ്പെട്ടിരിക്കുന്നത്.“ട്രായിയുടെ ഇന്റർനെറ്റ് ടെലിഫോണി ശുപാർശ മുമ്പ് DoT അംഗീകരിച്ചില്ല. ഇപ്പോൾ ഇന്റർനെറ്റ് ടെലിഫോണിയ്ക്കും ഒ.ടി.ടി പ്ലേയറിനുമായി ഡിപ്പാർട്ട്മെന്റ് ട്രായിയിൽ നിന്ന് സമഗ്രമായ റഫറൻസ് തേടിയിട്ടുണ്ട്.”- ഒരു ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ടെലികോം ഓപ്പറേറ്റർമാർക്കും, ഇന്റർനെറ്റ് സേവന ദാതാക്കൾക്കും ‘ഒരേ സേവന നിയമം’ എന്ന തത്വം കൊണ്ടുവരണമെന്നും ടെലികോം ഓപ്പറേറ്റർമാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചു

Image
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചു. സിലിണ്ടറിന് 94.50 രൂപയാണ് കുറച്ചത്. ഇതോടെ പുതുക്കിയ വില 1896.50 രൂപയായി.