ഹയർ സെക്കൻഡറി ഒന്നാം പാദ പരീക്ഷ സെപ്റ്റംബർ 16 മുതൽ
തിരുവനന്തപുരം : സെക്കൻഡറി വിഭാഗത്തിലെ ഒന്നാം പാദവാർഷിക പരീക്ഷകൾ ഈ മാസം 16ന് ആരംഭിക്കും. ഹയർ സെക്കൻഡറി രണ്ടാം വർഷ ക്ലാസുകളിലെ ഒന്നാം പാദവാർഷിക പരീക്ഷകൾ സെപ്റ്റംബർ 16 മുതൽ 23 വരെയാണ് നടത്തുക.
പരീക്ഷകൾ സ്കൂൾ തലത്തിലാണ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശം പുറത്തിറക്കി. അതത് സ്കൂൾ പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിൽ ചോദ്യപ്പേപ്പർ തയാറാക്കി സൗകര്യപ്രദമായ സമയത്ത് (രാവിലെ, വൈകിട്ട്) പരീക്ഷ നടത്താം.
Comments
Post a Comment