ചൊക്ലി എം.ടി.എം വാഫി കോളേജിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു

ചൊക്ലി :
ചൊക്ലി എം.ടി.എം വാഫി കോളേജിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ചൊക്ലി ടൗണിൽ സംഘടിപ്പിക്കപ്പെട്ട പരിപാടി ചൊക്ലി എസ്.ഐ സൂരജ് ഭാസ്കർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കോളേജ് മാനേജർ നൗഫൽ മൗലവി എലങ്കമലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ അബ്ദു റസാഖ് വാഫി ഫൈസി ആമുഖഭാഷണം നടത്തി. പെരിങ്ങത്തൂർ ജുമാ മസ്ജിദ് ഖത്തീബ് റഫീഖ് സകരിയ ഫൈസി മുഖ്യപ്രഭാഷണവും തലശ്ശേരി സെൻ്റ് ജോസഫ് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ മനോജ് ഒറ്റപ്ലാക്കൽ ഉദ്ബോധന പ്രസംഗവും നിർവഹിച്ചു.

സബ് ഇൻസ്പെക്ടർ സൂരജ് ഭാസ്കർ രഞ്ജിത്ത് മാസ്റ്റർക്ക് ലഘു ലേഖ കൈമാറി  വിതരണോദ്ഘാടനം നിർവഹിച്ചു. മുബീൻ പടപ്പേങ്ങാട്, എം അബ്ദുൾ നാസർ ഹാജി സംസാരിച്ചു. സൈദ് മുഹമ്മദ് ഫൈസി, യൂസഫ് മാസ്റ്റർ, മൊയ്തു ഹാജി സംബന്ധിച്ചു.

രാത്രി ഏഴ് മണിയോടെ ആരംഭിച്ച രണ്ടാം സെഷനിൽ ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങൾ  ബോധവൽക്കരിക്കുന്ന ഡോക്യുമെന്ററി പ്രദർശനം നടത്തി. സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പൗര പ്രമുഖർ പങ്കെടുത്ത സംഗമത്തിൽ കാമ്പയിൻ കൺവീനർ മിർദാസ് വാരം കടവ് സ്വാഗതവും അസി.കൺവീനർ റാദിൽ കീഴ്മാടം നന്ദി പ്രഭാഷണവും നിർവഹിച്ചു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ