റോഡ് വികസനത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വ്യാപാരികൾ ; 20-ന് ഉച്ചയ്ക്ക് ഒരുമണിവരെ പാനൂർ ടൗണിൽ ഹർത്താൽ
തലശ്ശേരി : റോഡ് വികസനത്തിന്റെ ഭാഗമായി കുടിയിറക്കപ്പെടുന്ന വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് 20-ന് ഉച്ചയ്ക്ക് ഒരുമണിവരെ പാനൂർ ടൗണിൽ ഹർത്താലും ധർണയും നടത്താൻ വ്യാപാരി വ്യവസായി സമിതി യോഗം തീരുമാനിച്ചു. സമരപ്രഖ്യാപന കൺവെൻഷനിലാണ് ഒന്നാംഘട്ട സമരം പ്രഖ്യാപിച്ചത്. രണ്ടാംഘട്ടത്തിൽ റോഡ് ഉപരോധവും മൂന്നാംഘട്ടത്തിൽ കളക്ടറേറ്റിലേക്ക് പട്ടിണി മാർച്ചും പിന്നീട് സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരവും നടത്തും. ജില്ലാ സെക്രട്ടറി പി. എം. സുഗുണൻ ഉദ്ഘാടനംചെയ്തു. പി. ഭാസ്കരൻ അധ്യക്ഷനായി. ഒ. സി. നവീൻചന്ദ് സമരപ്രഖ്യാപനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വി. പി. മൊയ്തു, ജില്ലാ കമ്മിറ്റി അംഗം കെ. മോഹനൻ, പി. കെ. ബാബു, പി. സജീവൻ എന്നിവർ സംസാരിച്ചു.
Comments
Post a Comment