Popular posts from this blog
കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി
By
Kannur Updates
-
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സൂചന. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരിൽ നിന്നും ഇദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ വിവരമറിയിക്കുകയും താമസ സ്ഥലത്ത് പരിശോധിക്കുകയുമായിരുന്നു. വീട്ടിൽ തൂങ്ങിയ നിലയിലായിരുന്നു. ക്ഷണിക്കാതെ യോഗത്തിനെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിൻ്റെ നടപടിയിലാണ് വിമർശനം ഉന്നയിച്ചത്. സ്ഥലം മാറ്റം വന്നതിന് ശേഷം രണ്ട് ദിവസം മുൻപ് അനുമതി നൽകിയെന്നും അത് എങ്ങനെയെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനുള്ളിൽ വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞു. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പിപി ദിവ്യയുടെ പ്രസംഗം. പ്രസംഗം ...
റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ
By
Kannur Updates
-
കണ്ണൂർ : ചെറിയ പുസ്തകത്തിന്റെ രൂപമാണ് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡിനുള്ളത്. എന്നാല്‍ ഇനി മുതല്‍ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡിന്റെ രൂപം മാറുന്നു. പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡ് എടിഎം കാര്‍ഡിന്റെ വലുപ്പത്തിലുള്ള പിവിസിപ്ലാസ്റ്റിക് കാര്‍ഡ് ആക്കാന്‍ സര്‍ക്കാര്‍ അനുമതി.അക്ഷയ സെന്റര്‍ വഴി അപേക്ഷിച്ചാല്‍ കാര്‍ഡ് ലഭിക്കും. അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കുന്നവരില്‍ നിന്ന് ഫീസായി 25 രൂപയും പ്രിന്റിങ് ചാര്‍ജായി 40 രൂപയും ഈടാക്കാം. സര്‍ക്കാരിലേക്കു പ്രത്യേക ഫീസ് ഈടാക്കില്ല. അതേസമയം പുസ്തകരൂപത്തിലുള്ള റേഷന്‍ കാര്‍ഡും ഇറേഷന്‍ കാര്‍ഡും അസാധുവാക്കിയിട്ടില്ല.അതുകൊണ്ട് ആവശ്യമുള്ളവര്‍ മാത്രം പിവിസിപ്ലാസ്റ്റിക് കാര്‍ഡിന് അപേക്ഷിച്ചാല്‍ മതിയാകും. ഒക്ടോബര്‍ മാസത്തിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 91,32,429 റേഷന്‍ കാര്‍ഡ് ഉടമകളാണ് ഉള്ളത്.
Comments
Post a Comment