പത്ത് കൊല്ലം പഴക്കമുള്ള ആധാറുകള്‍ പുതുക്കാനുള്ള നടപടികളുമായി ആധാര്‍ അതോറിറ്റി
തിരുവനന്തപുരം : പത്ത് കൊല്ലം പഴക്കമുള്ള ആധാറുകള്‍ പുതുക്കാനുള്ള നടപടികളുമായി ആധാര്‍ അതോറിറ്റി. തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളില്‍ ആണ് ആദ്യഘട്ടം ആരംഭിക്കുക.ഡിസംബര്‍ ആദ്യത്തോടെ എല്ലാ ജില്ലകളിലും ഇതിന്റെ പ്രവര്‍ത്തങ്ങള്‍ തുടങ്ങും. തിരിച്ചറിയല്‍ രേഖയും വിലാസം തെളിയിക്കുന്ന രേഖയുമാണ് ഇതിനു വേണ്ടത്.
രേഖകള്‍ മുഴുവന്‍ ഡിജിറ്റലിസ് ചെയ്യുക എന്ന ലക്ഷ്യത്തോടെ ആണ് ഇപ്പൊ ഈ പുതുക്കല്‍ നടത്തുന്നത്. പേര്, വിലാസം, മൊബൈല്‍ നമ്ബര്‍ എന്നിവ തിരുത്തുന്നതിനുള്ള അവസരവും ഈ പുതുക്കലില്‍ ലഭ്യമാകും.
ഓണ്‍ലൈന്‍ ആയി പുതുക്കാന്‍ myaadhar.uidai.gov.in എന്ന വെബ്സൈറ്റ് വഴി ആധാര്‍ നമ്ബറും ഒ ടി പി യും എന്റര്‍ ചെയ്തു ലോഗിന്‍ ചെയ്തു ചെയ്യാവുന്നതാണ്. അടുത്തുള്ള അക്ഷയ കേന്ദ്രത്തിലും സേവനങ്ങള്‍ ലഭ്യമാകും.
Comments
Post a Comment