ടൂറിസ്റ്റ് ബസില്‍ നിയമലംഘനം; കണ്ണൂരിൽ വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്

ടൂറിസ്റ്റ് ബസില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. തലശ്ശേരി ബ്രണ്ണന്‍ കോളജിലെ ബിബിഎ വിദ്യാര്‍ത്ഥികളുടെ ചിക്കമംഗളുരു യാത്രയാണ് മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞത്.കോഴിക്കോട് നിന്നെത്തിയതാണ് ബസ്സ്.

കണ്ണൂരിലെ ടൂറിസ്റ്റ് ബസ്സുകാരുടെ സംഘടന അറിയിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തുകയായിരുന്നു. വിദ്യാര്‍ത്ഥികളെ കയറ്റുന്നതിന് തൊട്ടു മുന്‍പാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി യാത്ര തടഞ്ഞത്.

സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമായി തുടരുമെന്ന് ടൂറിസ്റ്റ് ബസ് ഉടമകളോട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചതിന് പിന്നാലെയാണ് നടപടി. വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ടെന്നും കളര്‍കോഡ് പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

പെയിന്റ് മാറ്റുന്നതിന് സമയം അനുവദിക്കുന്നത് സംബന്ധിച്ച വിഷയം പരിശോധിച്ച ശേഷം തീരുമാനം എടുക്കും.നിയമലംഘനത്തിനെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കി പുതിയ ഗതാഗത സംസ്‌കാരം സൃഷ്ടിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ