രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു
രാജ്യത്ത് ഉള്ളി വില കുതിച്ചുയർന്നതായി റിപ്പോർട്ട്. ഉള്ളിയുടെ ലഭ്യത കുറവാണു വില ഉയരാൻ കാരണമാകുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഏകദേശം 60 മുതൽ 80 ശതമാനം വരെ വില വർധിച്ചു എന്നാണ് ദ ഫ്രീ പ്രസ് ജേണലിന്റെ റിപ്പോർട്ട്. നവംബർ ആദ്യവാരത്തോടെ പുതിയ വിളകൾ വിപണിയിലെത്തുന്നതുവരെ വിലക്കയറ്റം തുടർന്നേക്കാം.
ഉള്ളിയുടെ ചില്ലറ വിൽപന വില രാജ്യത്ത് കിലോയ്ക്ക് 40 രൂപ കടന്നു. അതേസമയം ഒക്ടോബർ തുടക്കത്തിൽ, ചില്ലറ വിപണിയിൽ ഉള്ളി കിലോയ്ക്ക് 15 രൂപ മുതൽ 25 രൂപ വരെ ആയിരുന്നു. വരും ദിവസങ്ങളിൽ ഉള്ളി വില 50 രൂപ കടക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
Comments
Post a Comment