മൾട്ടി സ്റ്റേറ്റ് സംഘങ്ങളിൽ ഉത്തരവാദിത്വമില്ലെന്ന് കേന്ദ്രം

കൊച്ചി : ഒന്നിലേറെ സംസ്ഥാനങ്ങളിൽ അംഗങ്ങളെ ചേർത്ത് പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (എംഎസ്സിഎ സ്)കളിലെ നിക്ഷേപത്തിൽ കേന്ദ്രസർക്കാരിന് ഉത്തരവാദിത്വമില്ലെന്ന് കേന്ദ്ര സഹകരണമന്ത്രാ ലയത്തിന്റെ സർക്കുലർ, എംഎ സിഎസുകളിലെ നിക്ഷേപവും ഇടപാടുകളും സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് അമിത്ഷായുടെ കീഴിലുള്ള കേന്ദ്ര മന്ത്രാലയത്തിന്റെ നടപടി. സെൻട്രൽ രജിസ്ട്രാർക്കു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 27 എംഎസ്സിഎസുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.

കൃഷി, വ്യാപാരം, ടെക്സ്റ്റൈൽ, കരകൗശലം തുടങ്ങിയ വിവിധ മേഖലകളിലായി രാജ്യത്താകെ 1514 എംഎസ് സി എസുകളാണുള്ളത്. മഹാരാഷ്ട്രയിലാണ് കൂടുതൽ 535 എണ്ണം. 2002ലെ എംഎസ് സിഎസ് നിയമപ്രകാരം കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങൾക്കായുള്ള സെൻട്രൽ രജിസ്ട്രാർക്കു കീഴിൽ രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങളാണിത് .സാധാരണ സഹകരണ സ്ഥാപനങ്ങങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒന്നിലേറെ സംസ്ഥാനങ്ങളിൽ ഇവയ്ക്ക് പ്രവർത്തിക്കാം.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ