മാതാ അമൃതാനന്ദമയിയുടെ ജന്മദിനം ഇന്ന്
കരുനാഗപ്പള്ളി : മാതാ അമൃതാനന്ദമയിയുടെ 69-ാം ജന്മദിനം വ്യാഴാഴ്ച അമൃതപുരി ആശ്രമത്തിൽ ആചരിക്കും. ലളിതമായ ചടങ്ങുകളോടെയാകും ജന്മദിനാചരണം. ലോകമെമ്പാടുമുള്ള അമൃതാനന്ദമയി ആശ്രമങ്ങളിലും വിവിധ ചടങ്ങുകൾ നടക്കും.
പ്രളയവും കോവിഡും കാരണം മൂന്നുവർഷമായി ലളിതമായ ചടങ്ങുകളോടെയാണ് ജന്മദിനാചരണം നടത്തുന്നത്. ഇത്തവണയും സമാനമായ രീതിയിൽ അമൃതപുരി ആശ്രമത്തിലെ പ്രധാന ഹാളിലായിരിക്കും ജന്മദിനച്ചടങ്ങുകൾ. എങ്കിലും ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള ഭക്തർ ആശ്രമത്തിൽ എത്തുന്നുണ്ട്.
ബുധനാഴ്ച രാത്രി ഒൻപതുമുതൽ ആശ്രമത്തിലെ കളരിയിൽ കാർത്തികപൂജ നടന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ചിന് ലളിതാസഹ സ്രനാമാർച്ചന, ഗണപതിഹോമം, ആറിന് നവഗ്രഹഹോമം, മൃത്യു ഞ്ജയഹോമം, ഏഴിന് വേദമന്ത്ര ഘോഷം, ഒൻപതിന് സത്സംഗം, 10-ന് ഗുരുപാദുക പൂജ, ധ്യാനം, തുടർന്ന് മാതാ അമൃതാനന്ദമയി ജന്മദിനസന്ദേശം നൽകും. അതി നുശേഷം ഭജനയും പ്രസാദവിതരണവും നടക്കും.
ലോകശാന്തിക്കും സമാധാന ത്തിനുമുള്ള വിശ്വശാന്തി പ്രാർഥനയുമുണ്ടാകും. ലോകമെമ്പാടുമുള്ള ഭക്തർക്ക് ചടങ്ങുകൾ ഓൺലൈനായി കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Comments
Post a Comment