കുന്നത്തൂർപാടി പുത്തരി മഹോത്സവം
കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ പുത്തരി ഉത്സവം ശനി, ഞായർ ദിവസങ്ങളിൽ താഴെ പൊടിക്കളത്ത് നടത്തും. തന്ത്രി പേർക്കളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും.
ശനിയാഴ്ച രാവിലെ അഞ്ചിന് കലശപൂജ, തുടർന്ന് വിശേഷാൽ പൂജകൾ, വെള്ളാട്ടം, രാത്രി പൈങ്കുറ്റിയും തുടർന്ന് വെള്ളാട്ടവും നടക്കും. ഞായറാഴ്ച പത്ത് മണിക്ക് മറുപുത്തരി വെള്ളാട്ടം ഉണ്ടാകും.
രണ്ട് ദിവസങ്ങളിലും ഭക്തജനങ്ങൾക്ക് അന്നദാനവും ഉണ്ടാകുമെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ കുഞ്ഞിരാമൻ നായനാർ അറിയിച്ചു.
Comments
Post a Comment