പാൽ വില ആറ് രൂപ കൂടും ? ലിറ്ററിന് ഏഴ് മുതൽ എട്ട് വരെ കൂട്ടണമെന്ന് ശുപാർശ

പാൽ വില ലിറ്ററിന് ഏഴ് മുതൽ എട്ട് വരെ കൂട്ടണമെന്ന് ശുപാർശ. പാൽ വില വർധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇടക്കാല റിപ്പോർട്ട് നൽകിയത്. വില വർധന ചർച്ചചെയ്യാൻ പാലക്കാട് കല്ലേപ്പുള്ളിയിൽ ഇന്ന് മിൽമയുടെ അടിയന്തര യോഗം ചേരും.
മൂന്ന് യൂണിയനുകളിൽ നിന്ന് പ്രതിനിധികൾ യോഗത്തിനെത്തും. യോഗ തീരുമാനം സർക്കാരിനെ അറിയിച്ച ശേഷമാകും പുതിയ വില പ്രഖ്യാപിക്കുക. പാലിന് ലിറ്ററിന് ആറ് രൂപയിലധികം കൂട്ടിയേക്കുമെന്നാണ് സൂചന.
പാൽ വില ലിറ്ററിന് ഏഴു മുതൽ എട്ടു രൂപ വരെ വർധിപ്പിക്കണമെന്ന കർഷകരുടെ ആവശ്യമെന്ന രീതിയിലാണ് സമിതി മിൽമയ്ക്ക് റിപ്പോർട്ട് നൽകിയത്. ഇങ്ങനെ കൂട്ടിയാൽ മാത്രമേ കമ്മിഷനും മറ്റും കഴിഞ്ഞ് ആറ് രൂപയെങ്കിലും കർഷകന് ലഭിക്കൂവെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ തവണ പാൽ വില നാലു രൂപ കൂട്ടിയപ്പോഴും പ്രയോജനമുണ്ടായില്ലെന്ന് കർഷകർ സമിതിക്ക് മുന്നിൽ പരാതിപ്പെട്ടു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ