പോലീസ് സ്റ്റേഷനുകൾ ഇനി ക്യാമറ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ മര്‍ദനമുറകള്‍ വര്‍ധിക്കുെന്നന്ന് നിരന്തര പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ക്യാമറകൾ സ്ഥാപിക്കുന്നു. സുപ്രീംകോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 39.64 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ 520 സ്റ്റേഷനുകളിൽ ആകും ക്യാമറകൾ സ്ഥാപിക്കുക. ഇതിനായി ഡല്‍ഹി ആസ്ഥാനമായുള്ള ടെലി കമ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്‍റ്സ് ഇന്ത്യ (ടി.സി.ഐ.എല്‍) ലിമിറ്റഡുമായി 39.64 കോടിയുടെ കരാറില്‍ സംസ്ഥാനം ഒപ്പുവെച്ചു. 11.88 ലക്ഷം മുന്‍കൂറായി നല്‍കി.
രാത്രി വെളിച്ചക്കുറവുള്ള പൊലീസ് സ്റ്റേഷന്‍റെ ഭാഗങ്ങളുള്‍പ്പെടെ വ്യക്തതയോടെ ദൃശ്യങ്ങള്‍ പകര്‍ത്താനും ശബ്ദം റെക്കോഡ് ചെയ്യാനും കഴിയുന്ന തരത്തിെല ക്യാമറയാണ് സ്ഥാപിക്കുക. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്റ്റേഷനുകളിലെ കാമറകളിലെ ദൃശ്യങ്ങളും പൊലീസിന്‍റെ പ്രവര്‍ത്തനവും നേരിട്ട് കാണാനുമാകും.
18 മാസം ദൃശ്യങ്ങള്‍ സൂക്ഷിക്കാം. വൈദ്യുതി തടസ്സം നേരിട്ടാലും പ്രവര്‍ത്തിക്കും. മൂന്ന് കൊല്ലത്തേക്ക് ഇടക്കാല വാറന്‍റിയും വീണ്ടും രണ്ട് കൊല്ലം വാറന്‍റിയുമുണ്ട്. തുടര്‍ന്ന് അഞ്ചുവര്‍ഷം കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്.
Comments
Post a Comment