കണ്ണൂർ സൗത്ത് ഉപജില്ലാ കേരള സ്കൂൾ കലോത്സവം അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു
ചക്കരക്കൽ : കണ്ണൂർ സൗത്ത് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന് അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം. കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ പി ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി എ എസ് പി നിഥിൻരാജ് ഐ എ എസ് വിശിഷ്ടാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട്,കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി പ്രേമവല്ലി,ബ്ലോക്ക് മെമ്പർ എം രമേശൻ, പഞ്ചായത്ത് അംഗം സി കെ അനിൽ കുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കൃഷ്ണൻ കുറിയ, പി പി പ്രദീപൻ, സി ആർ വിനോദ് കുമാർ, വി പി കിഷോർ, എം വി ദേവദാസ്, പി മുകുന്ദൻ, രമേശൻ കരുവാത്ത്, കെ ഉണ്ണികൃഷ്ണൻ, എം മഹേഷ്‌കുമാർ, പി വി ജ്യോതി, സി ദിനേശ് ബാബു, കെ പ്രജുഷ, എ സങ്കീർത്ത് സംസാരിച്ചു. പ്രിൻസിപ്പൽ ഒ എം ലീന സ്വാഗതവും പി ഒ ഗിരീഷ്‌കുമാർ നന്ദിയും പറഞ്ഞു.
നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ 85 വിദ്യാലയങ്ങളിൽ നിന്നും ഏഴായിരത്തോളം പ്രതിഭകൾ പങ്കെടുക്കുന്നുണ്ട്.
Comments
Post a Comment