ഇന്ന് പൂർണ ചന്ദ്രഗ്രഹണം
ചൊവ്വാഴ്ച പൂർണ ചന്ദ്രഗ്രഹണം പകൽ 2.40ന് തുടങ്ങുന്ന ഗ്രഹണത്തിന്റെ അവസാന ഭാഗം കേരളത്തിൽ ദൃശ്യമാകും. തുടക്കം പകലായതിനാൽ ആദ്യ ഭാഗം കാണാനാകില്ല. സൂര്യാസ്തമയത്തിനു ശേഷവും ഗ്രഹണം നീണ്ടുനിൽക്കുന്നതിനാലാണ് അവസാനഭാഗം ദൃശ്യമാകുന്നത്.
മൂന്നര മണിക്കൂറിലധികം നീളുന്നതാണ് ഗ്രഹണം. വെളുത്ത വാവായതിനാൽ സൂര്യാസ്തമയ സമയത്തുതന്നെ ചന്ദ്രൻ കിഴക്കുദിക്കും. ഭൂമിയുടെ നിഴലിൽനിന്ന് പുറത്തുവരുന്ന ചന്ദ്രനെ 20 മിനിറ്റിലധികം കാണാൻ കഴിയും. കിഴക്കുഭാഗം മറവില്ലാത്ത ഉയർന്ന സ്ഥലത്തുനിന്നുവേണം നോക്കാൻ നഗ്നനേത്രംകൊണ്ട് നിരീക്ഷിക്കാം.
ചന്ദ്രഗ്രഹണം കാണാൻ പയ്യന്നൂർ വാനനിരീക്ഷണകേന്ദ്രത്തിൽ സൗകര്യമൊരുക്കിയിട്ടു ണ്ടെന്ന് ആസ്ട്രോ ഡയറക്ടർ ഗംഗാധരൻ വെള്ളൂർ അറിയിച്ചു.
Comments
Post a Comment