ജ്യൂസ് പോലെ മദ്യം വില്‍ക്കണ്ട'; 'റ്റെട്ര' പായ്ക്കില്‍ മദ്യവില്‍പ്പന അനുവദിക്കണമെന്ന ബെവ് കോ ആവശ്യം സര്‍ക്കാര്‍ തള്ളി

ജ്യൂസ് വില്‍ക്കുന്ന ചെറിയ പാക്കറ്റുകളില്‍ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കണമെന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി.

“റ്റെട്രാ ” പാക്കറ്റില്‍ മദ്യം വിതരണം ചെയ്യുന്നതിന് അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി ചെയ്യണമെന്നു ആയിരുന്നു ബിവറേജസ് കോര്‍പ്പറേഷന്‍്റെ ആവശ്യം. 375 മില്ലി ലിറ്ററിന് താഴെ മദ്യം ഈ പായ്ക്കറ്റുകളിലൂടെ വില്‍ക്കാനായിരുന്നു ബിവറേജസ് കോര്‍പ്പറേഷന്‍ നീക്കം. ഇതിന് അബ്കാരി നിയമത്തിലോ ചട്ടങ്ങളിലോ വ്യവസ്ഥയില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഇത്തരം പായ്ക്കറ്റുകളില്‍ മദ്യം വിറ്റാല്‍ വിദ്യാര്‍ത്ഥികളെ മദ്യ ഉപയോഗത്തിലേക്ക് അത് ആകര്‍ഷിക്കും എന്നും സര്‍ക്കാര്‍ വിലയിരുത്തി . മാത്രമല്ല വ്യാജ മദ്യ നിര്‍മ്മാണ ലോബികള്‍ക്കും ഇത് പ്രോത്സാഹനമാകും. പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പര്‍ പായ്ക്കറ്റുകളിലാണ് സംസ്ഥാനത്ത് ജ്യൂസ് വില്‍ക്കുന്നത്. ഇതേ പായ്ക്കറ്റുകളില്‍ മദ്യം വില്‍ക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കും എന്നും സര്‍ക്കാര്‍ കരുതുന്നു.

ഉപയോഗശേഷം വലിച്ചെറിയുന്ന പായ്ക്കറ്റുകള്‍ പൂര്‍ണമായും മണ്ണില്‍ അലിഞ്ഞു ചേരില്ല. ഇത് വലിയ പാരിസ്ഥിതിക പ്രശ്നമായി മാറും. റ്റെട്ര പായ്ക്കറ്റുകളില്‍ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കണമെന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ