മാർച്ച് മുതൽ പിഎസ്‍സി സേവനങ്ങൾക്കുള്ള അപേക്ഷ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലൂടെ മാത്രമാക്കും
മാർച്ച് മുതൽ പിഎസ്‍സി സേവനങ്ങൾക്കുള്ള അപേക്ഷ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലൂടെ മാത്രമാക്കും. ഉത്തരക്കടലാസ് പുനഃപരിശോധന, ഉത്തരക്കടലാസിന്റെ പകർപ്പ് ലഭ്യമാക്കൽ, പരീക്ഷ, അഭിമുഖം, പ്രമാണപരിശോധന എന്നിവയുടെ തീയതി മാറ്റൽ, വിദ്യാഭ്യാസയോഗ്യത കൂട്ടിച്ചേർക്കൽ, സ്ക്രൈബിന് വേണ്ടിയുള്ള അപേക്ഷ, നിയമന പരിശോധനയ്ക്കുള്ള ഫീസ് അടയ്ക്കൽ, ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതി എന്നീ അപേക്ഷകളാണ് പ്രൊഫൈലിലൂടെയാക്കിയത്. നിലവിൽ തപാൽ, ഇ മെയിൽ വഴിയാണ് ഇവയ്‌ക്ക് അപേക്ഷിക്കേണ്ടത്. പുതിയ സംവിധാനത്തോടെ നടപടിയിലെ കാലതാമസം ഒഴിവാകും.
അപേക്ഷയുടെ തൽസ്ഥിതിയും പ്രൊഫൈലിലൂടെ അറിയാം. പ്രൊഫൈൽ വഴി ഓൺലൈനായി പണം അടയ്ക്കാനുമാകും. മാർച്ച് ഒന്നുമുതൽ പുതിയ സംവിധാനം നിലവിൽവരുമെന്ന് പിഎസ്‍സി അറിയിച്ചു. ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് നിർമിത ബുദ്ധി ഉപയോഗിക്കാനും പിഎസ്‍സി കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു.
Comments
Post a Comment