തളിപ്പറമ്പ് മാർക്കറ്റിലെ കടയിൽ വൻ തീപിടുത്തം

കണ്ണൂർ : തളിപ്പറമ്പ മെയിൻ റോഡിലെ വ്യാപാര സ്ഥാപനമായ അക്ബർ ട്രേഡേഴ്സിൽ തീ പിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം. അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. ഫയർ ഫോഴ്സ്, പോലീസ്, പൗരപ്രമുഖർ, വ്യപാരി നേതാക്കൾ, നാട്ടുകാർ എന്നിവരുടെ കൃത്യമായ ഇടപ്പെടലുകൾ കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.

തീ പിടിച്ച സ്ഥാപനത്തിൻ്റെ തൊട്ടടുത്ത സ്ഥാപനം പടക്കം വിൽപ്പന നടത്തുന്ന ഉമ്മർ ഫയർ വർക്കേഴ്സാണ്. ഇവിടെ ക്രിസ്തുമസ്- ന്യൂഇയര്‍- ഫുട്‌ബോള്‍ ആഘോഷങ്ങള്‍ക്കായി വലിയ തോതില്‍ പടക്കങ്ങള്‍ സംഭരിച്ചിരുന്നു. തീ പടര്‍ന്നതോടെ പടക്കകടയുടെ പൂട്ട് തകര്‍ത്ത് സ്റ്റോക്ക് ചെയ്ത സാധനങ്ങളെല്ലാം സുരക്ഷിതമായി മാറ്റിയത് കാരണം നഗരം വലിയ തീ പിടുത്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. തളിപ്പറമ്പ, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള 4 ഫയർ യൂനിറ്റ് 4 മണിക്കൂർ എടുത്താണ് തീ അണച്ചത്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ