ഓണ്‍ലൈന്‍ ഗെയിമിംഗിനുള്ള ചട്ടങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ക്കുള്ള കരട് ചട്ടങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കരടിന്മേല്‍ കൂടിയാലോചന ഉടന്‍ ആരംഭിക്കും. ടെക്നോളജി നവീകരണത്തിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ അനധികൃതമായ ഉള്ളടക്കം, സേവനം എന്നിവ കമ്പനികള്‍ ലഭ്യമാക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഇതിന്‍റെ ആദ്യ ചുവടെന്ന നിലയില്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് വിഷയങ്ങളുടെ ചുമതല ഐ.ടി മന്ത്രാലയത്തിന് നല്‍കി കേന്ദ്രം വിജ്ഞാപനമിറക്കി. മള്‍ട്ടി പ്ലെയര്‍ ഇ-സ്പോര്‍ട്സ് ഇവന്‍റുകളുടെ നിയന്ത്രണ ചുമതല കായിക മന്ത്രാലയത്തിനായിരിക്കും.ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകള്‍ സൃഷ്ടിക്കുന്ന ആസക്തികളെ കുറിച്ചും ആക്രമണ ധന നഷ്ടത്തെ കുറിച്ചും സര്‍ക്കാര്‍ ബോധവാന്മാരാണെന്ന് രാജീവ് ചന്ദ്രശേഖര്‍ നേരത്തെ പാര്‍ലമെന്‍റിനെ അറിയിച്ചിരുന്നു. ഓൺലൈൻ ഗെയിമിംഗിന് നിയന്ത്രണം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഓണ്‍ലൈന്‍ ഗെയിമിംഗ് ഇന്‍ഡസ്ട്രി രംഗത്തുള്ളവര്‍ തന്നെ വളരെ കാലമായി ആവശ്യപ്പെടുന്നതാണ്. ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ നിർദ്ദേശിക്കുന്നതിനായി മെയില്‍ മന്ത്രിതല ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചിരുന്നു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ