എല്‍ഐസിയുടെ പേരില്‍ വ്യാജസന്ദേശം; തട്ടിപ്പില്‍ വീഴാതിരിക്കാന്‍ പോളിസി ഉടമകള്‍ക്ക് മുന്നറിയിപ്പ്
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോളിസി ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) രംഗത്തെത്തി. വിവിധ സമൂഹ മാധ്യമങ്ങളിലൂടെ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) രേഖകള്‍ പുതുക്കുന്നതിനുള്ള പിഴത്തുകയുമായി ബന്ധപ്പെട്ട വ്യാജസന്ദേശം വ്യാപകമായി പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എല്‍ഐസി അധികൃതര്‍ പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് നല്‍കയിരിക്കുന്നത്.
എല്‍ഐസി പോളിസിയുമായി ബന്ധപ്പെടുത്തി രണ്ട് വ്യാജ സന്ദേശങ്ങളാണ് പ്രധാനമായും പ്രചരിക്കുന്നത്. സമയബന്ധിതമായി കെവൈസി രേഖകള്‍ പുതുക്കാത്തവര്‍ക്കെതിരേ പിഴത്തുക ചുമത്തുമെന്നും പോളിസി ഉടമകളുടെ വ്യക്തിവിവരങ്ങളും രേഖകളും ആവശ്യപ്പെടുന്ന സന്ദേശങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. അടുത്തിടെയാണ് എല്‍ഐസി സേവനങ്ങള്‍ വാട്‌സാപ്പ് മുഖേനയും ലഭ്യമാക്കി തുടങ്ങിയത്. ഇതിനു പിന്നാലെയാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്നതും ശ്രദ്ധേയം.
Comments
Post a Comment