നടി മോളി കണ്ണമാലി ഹൃദ്രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ.
നടി മോളി കണ്ണമാലി ഹൃദ്രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ
സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ശ്വാസംമുട്ടലിനെ തുടർന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രാത്രിയോടെ മോളി തലകറങ്ങി വീഴുകയും ബോധരഹിതയായ. തുടർന്ന് ആശുപത്രിയിൽ ഐ സി യുവിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകൻ ജോളി പറഞ്ഞു. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് മോളി കുറച്ച് കാലങ്ങളായി ചികിത്സയിലാണ്. രണ്ടാമതും ഹൃദയാഘാതം വന്നപ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവന്നു. അന്ന് ചികിത്സയ്ക്ക് സഹായിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും മോളി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
Comments
Post a Comment