സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു ; വെള്ളിയുടെ വിലയും മുകളിലേക്ക്

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണവില എത്തിനിൽക്കുന്നത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,220 രൂപയും പവന് 41,760 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.

ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ശനിയാഴ്ച വർധിച്ചു ഗ്രാമിന് 5,200 രൂപയിലും പവന് 41,600 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.അഞ്ച് ദിവസം കൊണ്ട് പവന് വർധിച്ചത് 720 രൂപയാണ്. ഈ മാസം 2 ന് രേഖപ്പെടുത്തിയ 5,045 രൂപയും പവന് 40,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. ഇതോടെ വിപണി വില 76 രൂപയായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ