ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ നിര്‍മിക്കാനും വില്‍ക്കാനും അനുമതി നല്‍കി ബോംബെ ഹൈകോടതി

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ നിര്‍മിക്കാനും വില്‍ക്കാനും വിതരണം ചെയ്യാനും അനുമതി നല്‍കി ബോംബെ ഹൈകോടതി.

കമ്ബനിയുടെ ലൈസന്‍സ് റദ്ദാക്കി കൊണ്ട് 2022 സെപ്തംബര്‍ 15ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മൂന്ന് ഉത്തരവുകള്‍ അന്യായമാണെന്നും കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് ഗൗതം പട്ടേല്‍, എസ്.ജി ഡിഗെ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

2018 ഡിസംബറില്‍ പിടിച്ചെടുത്ത ബേബി പൗഡറിന്റെ സാമ്ബിളുകള്‍ പരിശോധന നടത്തുന്നതില്‍ കാലതാമസം വരുത്തിയതിന് സംസ്ഥാന ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. നിര്‍ദേശിച്ചതിലും ഉയര്‍ന്ന പി.എച്ച്‌ അളവ് പൗഡറില്‍ കണ്ടെത്തിയതായുള്ള ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്ബനിയുടെ ലൈസന്‍സ് റദ്ദാക്കിയ ഉത്തരവുകള്‍പാസാക്കിയത്. എന്നാല്‍ ബേബി പ്രൊഡക്ടിന്റെ എല്ലാ ബാച്ചുകളും നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പുതിയ പരിശോധനകളില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ